വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് അവകാശങ്ങൾ നൽകുന്നതിൽ സംസ്ഥാനങ്ങൾ അനാസ്ഥ കാണിച്ചതിനെതിരെ സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിച്ചു. ആറു സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാർക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. ......
വലിയ ഒരു കൊടുങ്കാറ്റും പേമാരിയും നാശനഷ്ടമൊന്നും വരുത്താതെ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും. ഹൈക്കമാൻഡിനെ വെല്ലുവിളിക്കാൻ തുനിഞ്ഞ പ്രമാണിമാരായ മുതിർന്ന നേതാക്കൾക്ക് അവർ പ്രതീക്ഷിക്കാത്ത തിരിച്ചടി ലഭിച്ചതുമാണ് കെ.പി.സി.സി നേതൃത്വമാറ്റവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിലുണ്ടായ വിശേഷങ്ങൾ.
പാർട്ടിയെ ഒരു നിർണ്ണായകഘട്ടത്തിൽ കുഴപ്പത്തിലാക്കാനും, ജനങ്ങളുടെ വിദ്വേഷത്തിന് പാത്രമാകാനും ശ്രമിക്കുന്ന ചില മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ കേരളത്തിലെ മുഴുവൻ കോൺഗ്രസ് അണികളുടെയും വികാരവും ഹൃദയനൊമ്പരവും ഏറ്റെടുത്ത് സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വാർത്താസമ്മേളനം നടത്തിയപ്പോൾ തന്നെ, അത് ഉത്തരവാദിത്തപ്പെട്ടവരുടെ അറിവോടെയാണെന്ന് വ്യക്തമായിരുന്നു. ......
ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന നൃശംസത ഇനിയും തുടരാൻ അനുവദിച്ചുകൂടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര സഹായങ്ങൾ എത്തിച്ചില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ 14000-ൽ അധികം കുഞ്ഞുങ്ങൾ ഗാസയിൽ മരണപ്പെടുമെന്ന ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് പിണറായി വിജയന്റെ പ്രതികരണം. ......
തമിഴ് സിനിമയിലെ ഒരു മുൻനിര സംവിധായകനായ മണിരത്നം സംവിധാനം ചെയ്ത് അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം 'തഗ് ലൈഫ്' ആണ്. കമല്‍ഹാസനും, ചിമ്പുവും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മറ്റുള്ള പ്രധാന കഥാപാത്രങ്ങളിൽ തൃഷ, ജോജു ജോർജ്ജ്, ഐശ്വര്യ ലക്ഷ്മി, ഗൗതം കാർത്തിക് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ജൂൺ 5-ന് തിയേറ്ററുകളിലെത്താനിരിക്കുന്ന ഈ ചിത്രത്തിന് എ.ആർ.റഹ്മാനാണ് സംഗീതം നൽകിയിരിക്കുന്നത്. ......
ബംഗളുരു: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും സിനിമാ താരവുമായ പവൻ കല്യാണ്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആദരം. കർണാടകം ആന്ധ്രാപ്രദേശിന് ആറ് കുങ്കിയാനകളെ വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട കരാർ ഒപ്പിടാൻ വിധാനസൗധയിൽ എത്തിയതായിരുന്നു പവൻ കല്യാൺ. ......
ഛത്തീസ്ഗഢില്‍ വൻ മാവോയിസ്റ്റ് വേട്ട. സുരക്ഷാ സേന 30 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു.......
കോട്ടയം കുമാരനല്ലൂർ ഉമ്പുക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ ശോഭന കുമാരി (64)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂർ - കാണക്കാരി റൂട്ടിൽ സർവീസ് നടത്തുന്ന ഈഴംപേരൂർ ബസാണ് അപകടത്തിനിടയാക്കിയത്. ......
ദോഹ:ഖത്തർ ടൂറിസം ഈവർഷത്തെ അവാർഡിനുള്ള അപേക്ഷാ പോർട്ടൽ ആരംഭിച്ചു. 2025 ഓഗസ്റ്റ് 7നുള്ളിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
2025 നവംബറിൽ നടക്കുന്ന ഔപചാരിക ചടങ്ങിൽ ഖത്തർ ടൂറിസം അവാർഡുകളുടെ മൂന്നാം പതിപ്പിന്റെ വിജയികളെ പ്രഖ്യാപിക്കും. ......
ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ സഹ സ്ഥാപകൻ അമീർ ഹംസയ്ക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്.......